Tuesday 5 February 2013

പി എസ് സിയുടെ പരീക്ഷണം വീണ്ടും.


By on 03:12

പി എസ് സിയുടെ പരീക്ഷണം വീണ്ടും.

സെക്രെട്ടരിയറ്റ് അസിസ്റ്റന്റ്‌ പരീക്ഷയുടെ Final Answer Key വന്നപ്പോള്‍ എങ്ങനെയാണെന്ന് അറിയില്ല 2 ഉത്തരങ്ങള്‍ മാറി. Provisional Key ല്‍ ശരി ഉത്തരമായിരുന്നു. Peechi Dam എങ്ങനെ Kerala 's first Dam ആയി? എങ്ങനെയാണു Percentage of error എന്ന ചോദ്യത്തിന്റെ ഉത്തരം 36 മാറി 45 ആയി ? എത്ര ആലോചിച്ചാലും, കണക്കു കൂട്ടിയാലും ഉത്തരം കിട്ടില്ല.

ഇനി അടുത്ത PSC പരീക്ഷ എഴുതുമ്പോള്‍ ഉത്തരം അറിയാമെങ്കിലും എഴുതുന്നവര്‍ സൂക്ഷിക്കണം. PSC യുടെ ഉത്തരം ഏതുമാകാം! ഭാഗ്യം ഉണ്ടെങ്കില്‍ നമ്മള്‍ രക്ഷപെടും.

അത് മാത്രമല്ല ഇനി ഭാവി തലമുറയെ ഇനി ഈ ഉത്തരം വേണം പഠിപ്പിക്കാന്‍ . ഈ ഉത്തരങ്ങള്‍ എങ്ങനെ കിട്ടി എന്ന് മാത്രം ചോദിക്കരുതെന്ന് പറയണം.

പീച്ചി എന്നും 45 % എന്നും എഴുതിയവര്‍ ഉണ്ട്. അവരാണ് PSC ക്ക് ഉത്തരം മാറ്റാന്‍ പരാതി അയച്ചത്. അതുകൊണ്ട് അവര്‍ക്ക് 1-2 മാര്‍ക്ക് കൂടികിട്ടും, ഭാഗ്യവാന്മാര്‍ !

ഈയൊരു ജോലി കിട്ടിയിലേലോ, കിട്ടാന്‍ താമസിച്ചാലോ സാരമില്ല. പക്ഷെ ഇത്രയും വലിയ തെറ്റ് തിരുത്താതെ പോയാല്‍ ശരിയാവില്ല. ഞങ്ങള്‍ ആകുന്ന രീതിയില്‍ ശ്രമിക്കുന്നുണ്ട്. 


മാധ്യമങ്ങളുടെ സപ്പോര്‍ട്ട് തീര്‍ച്ചയായും വരും ദിവസങ്ങളില്‍ കിട്ടും. തെറ്റ് തിരുത്താനുള്ള സാധ്യധ വളരെയധികം ഉണ്ട്. നേരത്തെ തിരുത്തിയിട്ടുമുണ്ട്. 

ഈ ഒരു കാര്യത്തിനായി എല്ലാവരും ശ്രമിക്കുക. കഴിവതും ഇന്നുതന്നെ പരാതി ഓഫീസില്‍ എത്തി പറയുക. കൂടാതെ പരാതി തപാലില്‍ അയക്കുക. തീര്‍ച്ചയായും നമ്മള്‍ വിജയിക്കും. തെറ്റുകള്‍ ഇപ്പോള്‍ തിരുത്തിയിലേല്‍ ഇനിയും ആവര്‍ത്തിച്ചെന്നു വരാം.

സെക്രെട്ടരിയറ്റ് ഉദ്യോഗസ്ഥന്മാര്‍ ഈ ഉത്തരങ്ങള്‍ എഴുതി കയറണോ?



Recent Comments Widget
« »