Tuesday 19 March 2013

സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്: രേഖാപരിശോധന 23, 25, 26 തീയതികളില്‍


By on 22:10


സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് സാധ്യതാപട്ടികയില്‍ ഉള്‍പ്പെട്ടവരുടെ രേഖാപരിശോധന മാര്‍ച്ച് 23, 25, 26 തീയതികളില്‍ നടക്കും. തിരുവനന്തപുരം പട്ടത്തുള്ള പി.എസ്.സി. ആസ്ഥാന ഓഫീസിലാണ് എല്ലാ ജില്ലകളിലുള്ളവരുടെയും പരിശോധന. തീയതി, സമയം, നമ്പര്‍ എന്നിവ ക്രമത്തില്‍.

23ന് രാവിലെ 8 മുതല്‍ മുഖ്യപട്ടിക 100021 മുതല്‍ 214366 വരെ. ഭാഗികമായി അന്ധത ഉള്ളവര്‍ എല്ലാവരും (100302 മുതല്‍ 475311 വരെ), ബധിരര്‍ 100019 മുതല്‍ 345920 വരെ. 11 മുതല്‍ മുഖ്യപട്ടിക 214459 മുതല്‍ 478728 വരെ, ബധിരര്‍ 353411 മുതല്‍ എല്ലാവരും, അസ്ഥിഭംഗം സംഭവിച്ചവര്‍ എല്ലാവരും (100309 മുതല്‍ 475601 വരെ). തസ്തികമാറ്റം വിഭാഗത്തില്‍പ്പെട്ട എല്ലാ വികലാംഗ ഉദ്യോഗാര്‍ഥികളും.

25ന് രാവിലെ 8 മുതല്‍ ഈഴവ, തിയ, ബില്ലവ ഉപപട്ടിക - 100154 മുതല്‍ 478713 വരെ, പട്ടികജാതി ഉപപട്ടിക - 100632 മുതല്‍ 163488 വരെ. 11 മുതല്‍ പട്ടികജാതി ഉപപട്ടിക - 163511 മുതല്‍ 477831 വരെ, പട്ടികവര്‍ഗ്ഗ ഉപപട്ടിക - 109570 മുതല്‍ 478744 വരെ, മുസ്‌ലിം ഉപപട്ടിക- 100045 മുതല്‍ 363005 വരെ.

26ന് രാവിലെ 8 മുതല്‍ മുസ്‌ലിം ഉപപട്ടിക - 363319 മുതല്‍ 475796 വരെ, ലത്തീന്‍ കത്തോലിക്ക ഉപപട്ടിക - 100326 മുതല്‍ 462410 വരെ, മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ (ഒ.ബി.സി.), ഉപപട്ടിക - 101285 മുതല്‍ 478348 വരെ, വിശ്വകര്‍മ്മ ഉപപട്ടിക - 100196 മുതല്‍ 471088 വരെ. എസ്.ഐ.യു.സി. നാടാര്‍ ഉപപട്ടിക - 102107 മുതല്‍ 164679 വരെ. എസ്.ഐ.യു.സി. നാടാര്‍ ഉപപട്ടിക 164768 മുതല്‍ 174870 വരെ. ഒ.എക്‌സ് ഉപപട്ടിക - 100190 മുതല്‍ 446404 വരെ, ധീവര ഉപപട്ടിക - 105396 മുതല്‍ 435173 വരെ. ഹിന്ദുനാടാര്‍ ഉപപട്ടിക - 100375 മുതല്‍ 260357 വരെ.

നിശ്ചിതദിവസം തന്നെ ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി രേഖാപരിശോധനയ്ക്ക് ഹാജരാകണമെന്ന് പി.എസ്.സി. അറിയിച്ചു. വ്യക്തിഗത അറിയിപ്പുകള്‍ ഇതിനായി അയയ്ക്കില്ല. രേഖകള്‍ ഹാജരാക്കാത്തവരുടെ പേര് പട്ടികയില്‍ നിന്ന് നിരുപാധികം ഒഴിവാക്കുമെന്നും പി.എസ്.സി. അറിയിച്ചു.

Source & Thanks: http://www.mathrubhumi.com/online/malayalam/news/story/2181678/2013-03-20/kerala



Recent Comments Widget
« »