Showing posts with label Interview Tips in Malayalam. Show all posts
Showing posts with label Interview Tips in Malayalam. Show all posts

Wednesday, 31 October 2012

Interview Tips



Interview Tips
Posted on: 31 Oct 2012
* നിങ്ങള്‍ അപേക്ഷിച്ച തൊഴില്‍ മേഖലയെക്കുറിച്ച് നന്നായി ഗവേഷണം നടത്തുക. കമ്പനിയാണെങ്കില്‍ അവരെക്കുറിച്ചും നടത്തുന്ന ബിസിനസ്സിനെപ്പറ്റിയുമൊക്കെ പരമാവധി വിവരങ്ങള്‍ ശേഖരിക്കുക.

* വീട്ടിലെ കണ്ണാടിക്കുമുന്നില്‍ നിന്ന് പരിശീലനം തുടങ്ങുക. ഇന്റര്‍വ്യൂ അഭിമുഖീകരിക്കുകയാണെന്ന മട്ടില്‍ സ്വയം അവതരിപ്പിച്ച് പരിശീലിക്കുക.

* മോക് ഇന്റര്‍വ്യൂകളില്‍ പങ്കെടുക്കുക. നേരത്തേ ഇന്റര്‍വ്യൂവില്‍ മികവുകാട്ടിയവരെയും ഇതിന് ആശ്രയിക്കാം. അവരുടെ അനുഭവം കേള്‍ക്കുക. അതിനനുസരിച്ച് പരിശീലിക്കുക.

* ഓണ്‍ലൈനില്‍ യൂട്യൂബ് പോലുള്ള സൈറ്റുകളില്‍ ഇന്റര്‍വ്യൂവിന്റെ വീഡിയോ ലഭ്യമാണ്. ഇവ കാണുക. ഇന്റര്‍വ്യൂകളില്‍ പതിവായി ചോദിക്കാവുന്ന ചില ചോദ്യങ്ങളുണ്ട്. ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ കിട്ടും.

* ഇന്റര്‍വ്യൂ നടക്കുന്ന സ്ഥലത്തെപ്പറ്റി വ്യക്തമായ ബോധ്യമുണ്ടാകണം. നിര്‍ദേശിച്ച സമയത്തിന് അരമണിക്കൂറെങ്കിലും മുമ്പെ അവിടെ എത്താന്‍ കഴിയുമെന്ന് ഉറപ്പാക്കണം. ട്രാഫിക് ബ്ലോക്ക് ഉള്‍പ്പെടെയുള്ള തടസ്സങ്ങള്‍ക്ക് സാധ്യതയുണ്ടെങ്കില്‍ നേരത്തേ പുറപ്പെടാന്‍ ശ്രദ്ധിക്കണം.

* ഇന്റര്‍വ്യൂവിന് ആവശ്യമായ രേഖകളും മറ്റും നേരത്തേ തയ്യാറാക്കി വെക്കുക. ഇതെല്ലാം കൈവശമുണ്ടെന്ന് പുറപ്പെടും മുമ്പ് ഒന്നുകൂടി ഉറപ്പാക്കുക. ഒപ്പം പേനയും എഴുതാനുള്ള പാഡും.

* നേരത്തേ ഇന്റര്‍വ്യൂ നടത്തുന്ന സ്ഥലത്തെത്താനായാല്‍ ആശങ്കയും ടെന്‍ഷനും ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയും. പുഞ്ചിരിയോടെ മുറിയിലേക്ക് പ്രവേശിക്കുക.

* ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം പറയാന്‍ ശ്രദ്ധിക്കുക. എന്നാല്‍ വാചകക്കസര്‍ത്തും തര്‍ക്കങ്ങളും ഒഴിവാക്കുക. അറിയാത്തവയ്ക്ക് അറിയില്ലെന്ന് തുറന്നുപറയുക.

* ഇന്റര്‍വ്യൂവില്‍ നിങ്ങളുടെ ശരീരഭാഷയും പ്രധാനമാണ്. ആത്മവിശ്വാസം സ്ഫുരിക്കുന്ന ചലനങ്ങളാണ് വേണ്ടത്. നനഞ്ഞകോഴിയുടെ മട്ടില്‍ നിന്നാല്‍ നിങ്ങള്‍ പടിക്കുപുറത്താകും.

* വസ്ത്രധാരണത്തിലും ശ്രദ്ധ വേണം. കടുംനിറത്തിലുള്ള ഫാഷന്‍വസ്ത്രങ്ങള്‍ ഒഴിവാക്കുക. ലളിതമായതും ആകര്‍ഷകവുമായ വസ്ത്രങ്ങളാണ് അഭികാമ്യം. അമിതമായ ആഭരണങ്ങളും രൂക്ഷഗന്ധമുള്ള പെര്‍ഫ്യൂമുമൊക്കെ വേണ്ടെന്ന് വെക്കണം.



Recent Comments Widget
« »