Tuesday, 27 December 2011

Jana Gana Mana - 100th Year


By on 00:01

ഭാരതീയന്റെ ആത്മാവില്‍ ആദരവും അഭിമാനവും നിറയ്ക്കുന്ന ദേശീയഗാനം പിറന്നിട്ട് ചൊവ്വാഴ്ച നൂറ്‌കൊല്ലം തികയുന്നു. 1911 ഡിസംബര്‍ 27ന് കൊല്‍ക്കത്തയില്‍നടന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനത്തിലാണ് രവീന്ദ്രനാഥ ടാഗോര്‍ ജനഗണമന ആദ്യമായി ആലപിച്ചത്. ബംഗാളിയില്‍ രചിച്ച ആ ഗാനത്തിന് 'ഭാഗ്യവിധാതാ' എന്നാണ് ആദ്യം പേരിട്ടിരുന്നത്. 

ശങ്കരാഭരണ രാഗത്തില്‍ രാംസിങ് ഠാക്കൂര്‍ സംഗീതം നല്‍കിയ ഈ ഗാനം പിന്നീട് ഹിന്ദിയിലേക്കും ഇംഗ്ലീഷിലേക്കും മൊഴിമാറ്റി. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഈ ഗാനം ആദ്യമായി അവതരിപ്പിച്ചത് 1950 ജനവരി 24നാണ്. ഈ ദിവസമാണ് 'വന്ദേമാതരം' ദേശീയഗാനമായി അംഗീകരിച്ചത്.

ദേശീയഗാനത്തിന്റെ ആദ്യ ഖണ്ഡികയാണ് ഇപ്പോള്‍ ആലപിക്കുന്നത്.ടാഗോറിന്റെ 150-ാം ജന്മവാര്‍ഷികമാഘോഷിക്കുന്ന വേളയില്‍ത്തന്നെ ദേശീയഗാനത്തിന്റെ 100-ാം വാര്‍ഷികവും വന്നുവെന്നതും ശ്രദ്ധേയം. ടാഗോര്‍ എഴുതിയ 'അമര്‍ ഷൊനാര്‍ ബംഗ്ല' എന്ന കവിതയാണ് ബംഗ്ലാദേശിന്റെ ദേശീയഗാനം.



Recent Comments Widget
« »