വിവിധ വകുപ്പുകളില്‍ എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള വിജ്ഞാപനം ജൂലായ് 31ന് പ്രസിദ്ധീകരിക്കും. സപ്തംബര്‍ നാലാം തീയതി രാത്രി 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എസ്.എസ്.എല്‍.സി വിജയമാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ യോഗ്യത.
പരീക്ഷ മലയാളത്തിലായിരിക്കും.
ഉച്ചയ്ക്ക് 2 മുതല്‍ 3.15 വരെയാണ് പരീക്ഷാസമയം.
എല്‍.ഡി ക്ലാര്‍ക്ക് നിയമനത്തിനുള്ള പി.എസ്.സി. യുടെ പരീക്ഷ നവംബര്‍ ഒമ്പതിന് ആരംഭിക്കും. എട്ടുഘട്ടങ്ങളായുള്ള പരീക്ഷയില്‍ അവസാനത്തേത് 2014 മാര്‍ച്ച് ഒന്നിന് നടക്കും.
തിരുവനന്തപുരം, കാസര്‍കോട് - November 9, 2013
കൊല്ലം, കണ്ണൂര്‍ - November 23, 2013
പത്തനംതിട്ട, തൃശൂര്‍ - December 7, 2013
എറണാകുളം, വയനാട് - January 4, 2014
ആലപ്പുഴ, കോഴിക്കോട് - January 18, 2014
കോട്ടയം, പാലക്കാട് - February 8, 2014
മലപ്പുറം, ഇടുക്കി - February 22, 2014
എല്ലാ ജില്ലകളിലേയും തസ്തികമാറ്റം വഴിയുള്ള അപേക്ഷര്‍ക്കുള്ള പരീക്ഷ മാര്‍ച്ച് ഒന്നിനും നടത്തും.
2015 മാര്‍ച്ച് 31ന് പുതിയ റാങ്കുപട്ടിക പ്രസിദ്ധീകരിക്കാനാകുന്നവിധമാണ് പരീക്ഷയും മൂല്യനിര്‍ണയവും ക്രമീകരിച്ചിരിക്കുന്നത്. നിലവിലുള്ള റാങ്കുപട്ടികയുടെ കാലാവധി 2015 മാര്‍ച്ച് 30ന് അവസാനിക്കും.